ഇടുക്കി: ഇടുക്കി കട്ടപ്പന താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്കുള്ള റോഡിന്‍റെ നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം. നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ കോണ്‍ക്രീറ്റ് വീണ്ടുകീറുകയും റോഡ് ഇടിഞ്ഞു താഴുകയും ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തി. അശാസ്ത്രീയമായ നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്ന് ഇവർ പറയുന്നു.
കട്ടപ്പന താലൂക്കാശുപത്രിയിലെ റോഡ് നിർമ്മാണത്തിൽ അഴിമതിയെന്ന് ആരോപണം - idukki
പതിനഞ്ച് ലക്ഷം രൂപ മുതൽ മുടക്കിയായിരുന്നു റോഡിന്‍റെ നിര്‍മ്മാണം
കട്ടപ്പന താലൂക്കാശുപത്രിയിലെ റോഡ് നിർമ്മാണത്തിൽ അഴിമതിയെന്ന് ആരോപണം
പതിനഞ്ച് ലക്ഷം രൂപ മുതൽ മുടക്കിയായിരുന്നു റോഡിന്‍റെ നിർമ്മാണം നടത്തിയത്. കൈവരിയുടെ നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്. ഇലക്ട്രിക് പോസ്റ്റിലാണ് കൈവരി താങ്ങി നിറുത്തിയിരിക്കുന്നത്. മുമ്പ് മോർച്ചറി കെട്ടിടത്തിന്‍റെ നിർമ്മാണത്തിലുണ്ടായ അഴിമതിയാരോപണം മൂലം ബില്ല് മാറാത്ത അവസ്ഥയും നിലനിന്നിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.