ഇടുക്കി : പൈനാവിലെ റോഡുവക്കിൽ സ്ഥിതിചെയ്യുന്ന വട്ട മരം (ഇപ്പൂത്തി) അപകട ഭീഷണിയുയർത്തുന്നുവെന്ന പരാതിയുമായി നാട്ടുകാർ. റോഡിലെ മണ്ണ് ഒലിച്ചുപോയി വേരുകൾ തെളിഞ്ഞതോടെ ഏത് സമയവും മരം നിലംപതിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയുടെ വക്കിലെ ഈ മരം ചെറിയ കാറ്റടിച്ചാൽ പോലും കടപുഴകി വീഴുമെന്ന അവസ്ഥയിലാണ്.
അപകട ഭീഷണിയുയര്‍ത്തി റോഡുവക്കില്‍ മരം ; പരാതിയുമായി നാട്ടുകാര്‍ - ഇടുക്കി ജില്ലയിലെ പൈനാവ്
തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന മരം ചെറിയ കാറ്റടിച്ചാൽ പോലും കടപുഴകി വീഴുന്ന അവസ്ഥയിലാണ്.
അപകട ഭീഷണിയുയര്‍ത്തി റോഡുവക്കിലെ മരം; പരാതിയുമായി നാട്ടുകാര്‍
ALSO READ:കൊവിഡ് ലോക്ക്ഡൗണ്‍ : മൂന്നാർ ടൂറിസം മേഖല തകർച്ചയിൽ
റോഡിലൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. മരം വീണാല്‍ വൈദ്യുതിലൈന്‍ പൊട്ടുകയും സമീപത്തുള്ള വീടുകൾക്ക് അപകടം സംഭവിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ മഴക്കാലത്തും അധികൃതരെ ആശങ്ക അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.