ഇടുക്കി: പെട്ടിമുടി ദുരന്തബാധിതരായ എട്ട് കുടുംബങ്ങള്‍ക്കായുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വീടുകളുടെ താക്കോല്‍ മന്ത്രി എംഎം മണി ഞായറാഴ്‌ച കുടുംബങ്ങള്‍ക്ക് കൈമാറും. ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടിപി രാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കുറ്റിയാര്‍ വാലിയില്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. പെട്ടിമുടി ദുരന്തം നടന്ന് ആറ് മാസം പിന്നിടുമ്പോള്‍ തന്നെ പുനരധിവാസം ഉറപ്പാക്കി. എട്ട് കുടുംബങ്ങളുടെ പുനരധിവാസം അധിവേഗത്തിൽ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
പെട്ടിമുടി ദുരന്തബാധിതരുടെ പുനധിവാസം; വീടുകളുടെ താക്കോല്‍ ദാനം നാളെ
കുറ്റിയാര്‍ വാലിയില്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്
പെട്ടിമുടി ദുരന്തബാധിതരുടെ പുനധിവാസം; താക്കോല്‍ ദാനം നാളെ
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരേ തരത്തിലുള്ള എട്ട് വീടുകളാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ശരണ്യ - അന്നലക്ഷ്‌മി, സരസ്വതി, സീതാലക്ഷ്‌മി, ദീപന്‍ ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത-ഗോപിക, കറുപ്പായി, മുരുകേശ്വരി-മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നല്‍കുന്നത്.