ഇടുക്കി: ഹയർ സെക്കന്‍ററി വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം നേടിയ ഉഷാകുമാരി മോഹൻകുമാറിന് ഖജനാപ്പാറയിൽ സ്വീകരണം നൽകി. എൻ.ആർ.സിറ്റി എസ്.എൻ.വി. ഹയർസെക്കന്‍ററി സ്കൂളിലെ അധ്യാപികയ്‌ക്കാണ് ഖജനാപ്പാറ കുംഭപ്പാറ പൗരാവലിയുടെയും ഖജനാപ്പാറ ഗവ.ഹൈസ്കൂളിന്‍റെയും നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നൽകിയത്.
മികച്ച അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം നേടിയ ഉഷാകുമാരി മോഹൻകുമാറിന് സ്വീകരണം
എൻ.ആർ.സിറ്റി എസ്.എൻ.വി. ഹയർസെക്കന്‍ററി സ്കൂളിലെ അധ്യാപികയായ ഉഷാകുമാരി മോഹൻകുമാറിന് ഖജനാപ്പാറ കുംഭപ്പാറ പൗരാവലിയുടെയും ഖജനാപ്പാറ ഗവ.ഹൈസ്കൂളിന്‍റെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്
മികച്ച അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം നേടിയ ഉഷാകുമാരി മോഹൻകുമാറിന് സ്വീകരണം
സ്വീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാമണി പുഷ്‌പജന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്കൂൾ അധികൃതർ, തോട്ടം തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ അധ്യാപികയെ ആദരിച്ചു.