ഇടുക്കി:റേഷന്‍ വിതരണം മൂന്നാറിലെ കോളനി മേഖലയില്‍ സുതാര്യമായി നടക്കുന്നില്ലെന്ന് ആക്ഷേപം. സര്‍ക്കാര്‍ പ്രഖ്യാപിച്ച അളവില്‍ പ്രദേശത്തെ റേഷന്‍ കടയുടമ അരി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രതികരിച്ചു.
റേഷന്‍ വിതരണത്തില്‍ അപാകതയെന്ന് ആരോപണം - ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍
സര്‍ക്കാര്‍ പ്രഖ്യാപിച്ച അളവില്‍ പ്രദേശത്തെ റേഷന്‍ കടയുടമ അരി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പരാതി.
റേഷന്‍ വിതരണം സുതാര്യമായി നടക്കുന്നില്ലെന്ന് ആക്ഷേപം
പ്രഖ്യാപിച്ച അളവില്‍ സാധനങ്ങള്‍ നല്‍കാന്‍ കടകളില്‍ സ്റ്റോക്കില്ലെന്ന ന്യായമാണ് റേഷന്‍ കടയുടമ പറയുന്നതെന്ന് കാര്‍ഡുടമകള്‍ പറയുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താനാണ് താലൂക്ക് സപ്ലൈ ഓഫീസിൻ്റെ തീരുമാനം.