ഇടുക്കി:കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. അതീവ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നരിയംപാറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു.
പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു - പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
നരിയംപാറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടിനുള്ളില്‍ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. നരിയംപാറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. നാല് ദിവസം മുമ്പ് ഓട്ടോ ഡ്രൈവര്‍ രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ പിടികൂടിയ സംഭവവും ഉണ്ടായിരുന്നു. ഇതിന് ശേഷം ബന്ധുക്കള്‍ കട്ടപ്പന ഡിവൈഎസ്‌പിക്ക് പരാതി നല്‍കി.
തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇന്നലെ കട്ടപ്പന പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഓട്ടോ ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.