ഇടുക്കി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കമ്പിളികണ്ടം പാറത്തോട് സ്വദേശി അജിനാണ് അറസ്റ്റിലായത്. കോതമംഗത്ത് നിന്നാണ് മറയൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍ - kerala news updates
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
അറസ്റ്റിലായ പ്രതി അജിന്‍
ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പീഡന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറയൂർ എസ്. എച്ച് ഒ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.