ഇടുക്കി: കട്ടപ്പനയിൽ ഇതര സംസ്ഥാന യുവതിക്ക് നേരെ പീഡന ശ്രമം. യുവതിയുടെ പരാതിയിൽ തോട്ടം തൊഴിലാളിയായ തേനി പെരിയകുളം പരമശിവം ഹനുമയ്യയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു. സി.ഐ.ടി.യു തോട്ടം തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് പരമശിവം ഹനുമയ്യ.
യുവതിക്ക് നേരെ പീഡന ശ്രമം; തോട്ടം തൊഴിലാളി അറസ്റ്റിൽ - plantation worker arrested
യുവതിയുടെ പരാതിയിൽ തോട്ടം തൊഴിലാളിയായ തേനി പെരിയകുളം പരമശിവം ഹനുമയ്യയെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്‌തു.
യുവതിക്ക് നേരെ പീഡന ശ്രമം; തോട്ടം തൊഴിലാളി അറസ്റ്റിൽ
ഞായറാഴ്‌ച വൈകുന്നേരമാണ് താമസ സ്ഥലത്തിന് മുന്നിൽ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപെട്ട യുവതി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരമശിവത്തെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്‌ത് പീഡന ശ്രമത്തിന് കേസെടുത്തത്.