ഇടുക്കി:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ഇടുക്കിയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തും. അദ്ദേഹത്തിന്‍റെ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. മന്ത്രി എം എം മണിക്കെതിരെ മത്സരിക്കുന്ന ഇ.എം അഗസ്‌തിക്ക് വോട്ടഭ്യര്‍ഥിച്ച് നാളെ രാജാക്കാട് മുതല്‍ നെടുങ്കണ്ടം വരെയാണ് റോഡ് ഷോ. രാവിലെ പതിനൊന്നിനാണ് റോഡ് ഷോ ആരംഭിക്കുന്നത്.
ഇടുക്കിയിൽ രമേശ് ചെന്നിത്തലയുടെ റോഡ് ഷോ നാളെ - രമേശ് ചെന്നിത്തല
ഇ.എം അഗസ്‌തിക്ക് വോട്ടഭ്യര്‍ഥിച്ച് രാജാക്കാട് മുതല്‍ നെടുങ്കണ്ടം വരെ നാളെ രമേശ് ചെന്നിത്തലയുടെ റോഡ് ഷോ.
ഇടുക്കിയിൽ രമേശ് ചെന്നിത്തലയുടെ റോഡ് ഷോ നാളെ
കടുത്ത മത്സരമാണ് ഉടുമ്പന്‍ചോലയില്‍. ജില്ലയില്‍ ഇതാദ്യമാണ് ചെന്നിത്തലയുടെ റോഡ്ഷോ. യുഡിഎഫിന്‍റെ സംസ്ഥാന ദേശീയ നേതാക്കള്‍ ഏറ്റവും കൂടുതല്‍ പ്രചാരണത്തിനെത്തിയതും ഇവിടെയാണ്. രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്‍റെ കോട്ടയായ ഉടുമ്പന്‍ചോല പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.