ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല.
കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും ലയങ്ങളിൽ താമസിക്കുന്നവർക്ക് രണ്ട് ബെഡ്റൂമോടുകൂടി ഉള്ള വീട് നിർമിച്ച് നൽകുന്നതിന് മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല ദാരുണമായ സംഭവമാണ് വണ്ടിപ്പെരിയാറിൽ നടന്നതെന്നും പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read: വണ്ടിപ്പെരിയാർ കൊലപാതകം; രാഷ്ട്രീയപോര് മുറുകുന്നു
കൊടിക്കുന്നിൽ സുരേഷ് എംപി, ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വക്കറ്റ് എം അഗസ്തി എന്നിവർക്കൊപ്പമാണ് രമേശ് ചെന്നിത്തല കുട്ടിയുടെ വീട് സന്ദർശിച്ചത്. തുടർന്ന് കുട്ടിയുടെ ശവകുടീരത്തിൽ നേതാക്കള്‍ പുഷ്പാർച്ചന നടത്തി.