രാജ്കുമാര്‍ കൊലപാതകം; ജുഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം - ജുഡീഷ്യൽ അന്വേഷണം
എസ്പി കെബി വേണുഗോപാലിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്കുമാറിന്റെ കുടുംബം
ഇടുക്കി:രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് രാജ്കുമാറിന്‍റെ കുടുംബം. ഇടുക്കി എസ്പി കെബി വേണുഗോപാലിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാജ്കുമാറിന്റെ കുടുംബം പറഞ്ഞു. എസ്പിയുടെ കേസിലെ പങ്ക് ബോധ്യപ്പെട്ടതോടെ സസ്പെന്‍റ് ചെയ്ത് കേസിൽ പ്രതി ചേർക്കണമെന്ന് സിപിഐ നേതൃത്വവും പറഞ്ഞു. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിമാൻറ് റിപ്പോർട്ടിൽ കേസില്‍ എസ്പിയുടെ ഇടപെടൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ എസ്പിയെ മൂന്നാം പ്രതിയാക്കി കേസിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.