ഇടുക്കി:രാജാക്കാട് പനച്ചിക്കുഴിയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. കട ബാധ്യതമൂലം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്‌തതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കട ബാധ്യത; ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ
പാട്ടത്തതിന് ഭൂമിയെടുത്ത് കൃഷി ചെയ്‌തിരുന്ന രാജേന്ദ്രന്‍ ഏലം കൃഷിയിൽ ഉണ്ടായ കട ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ
ബെെസണ്‍വാലി സൊസെെറ്റിമേട് സ്വദേശിയായ രാജേന്ദ്രന്‍ ഒരു വര്‍ഷം മുന്‍പാണ് അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റ ശേഷം രാജാക്കാട് മുല്ലക്കാനത്തേക്ക് താമസം മാറിയത്. മുല്ലക്കാം, രാജാക്കാട്, പനച്ചിക്കുഴി എന്നിവിടങ്ങളിലായി ആറേക്കറോളം ഭൂമി ലീസിനെടുത്ത് ഏലം കൃഷി ചെയ്യുകയായിരുന്നു. മുല്ലക്കാനത്തെ വാടക വീട്ടിലാണ് രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്.
ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ട തുക നല്‍കാന്‍ കഴിയാതെ രാജേന്ദ്രന്‍ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം പകല്‍ പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ കുരുമുളക് വിളവെടുക്കാനായി പോയ രാജേന്ദ്രന്‍ വെെകുന്നേരമായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.