കേരളം

kerala

ETV Bharat / state

മാസ്‌ക് വിതരണവുമായി രാജകുമാരി സർവീസ് സഹകരണ ബാങ്ക് - rajakumari service cooperative bank

പഞ്ചായത്തിന്‍റെ 13 വാർഡുകളിലേക്കും മാസ്‌ക് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം

cooperative bank distributes masks  രാജകുമാരി സർവീസ് സഹകരണ ബാങ്ക്  കൊവിഡ് പ്രതിരോധ പ്രവർത്തനം  rajakumari service cooperative bank  mask distribution
മാസ്‌ക്

By

Published : May 8, 2020, 9:25 PM IST

ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി രാജകുമാരി സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ മുഖാവരണങ്ങൾ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമെന്ന നിലയിൽ പന്നിയാർ പത്താം വാർഡിൽ 2000 മാസ്‌കുകളാണ് വിതരണം ചെയ്‌തത്. രാജകുമാരി ഗ്രാമപഞ്ചായത്തിന്‍റെ 13 വാർഡുകളിലേക്കും വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാങ്ക് ജീവനക്കാരും ഡയറക്‌ട് ബോർഡ് അംഗങ്ങളും നേരിട്ട് ഓരോ വീടുകളിൽ എത്തിച്ചുനൽകുന്നതാണ് പദ്ധതി. ബാങ്ക് പ്രസിഡന്‍റ് പി.ആർ.സദാശിവൻ, സെക്രട്ടറി അമ്പിളി ജോർജ്, ഡയറക്‌ട് ബോർഡ് അംഗങ്ങളായ സാബു മന്നാനാകുഴി, ജോഷി വെട്ടിക്കാപിള്ളി, കുര്യൻ അങ്ങാടിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

മാസ്‌ക് വിതരണവുമായി രാജകുമാരി സർവീസ് സഹകരണ ബാങ്ക്

ABOUT THE AUTHOR

...view details