ഇടുക്കി: രാജാക്കാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി. മാലിന്യ- സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവരുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ശുചിത്വ പദവി ലഭിച്ചത്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനായി നടത്തിയ ഇടപെടലുകൾ, ഹരിതകർമ സേനയുടെ പ്രവര്‍ത്തനങ്ങൾ എന്നിവക്ക് പുറമെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ചണ ചാക്കുകൊണ്ട് നിർമിച്ച ക്യാരിബാഗുകള്‍ വിതരണം ചെയ്‌തും രാജാക്കാട് മാതൃകയായി.
രാജാക്കാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി - plastic
മാലിന്യ- സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവരുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ശുചിത്വ പദവി ലഭിച്ചത്.
രാജാക്കാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി
ടൗണിലും പഞ്ചായത്തിന്‍റെ വിവിധ മേഖലകളിലുമായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കൂട്ടായി നടപ്പിലാക്കിയത്. ജില്ലാതല പരിശോധന സംഘം പഞ്ചായത്തിൽ സന്ദർശനം നടത്തി പദ്ധതികൾ വിലയിരുത്തുകയും ജില്ലാ കലക്‌ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. തുടർന്ന് ലഭിച്ച മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് ശുചിത്വ പദവി ലഭിച്ചത്.
Last Updated : Sep 10, 2020, 6:01 PM IST