ഇടുക്കി: നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് കൈത്താങ്ങായി ഒരു കൂട്ടം യുവാക്കൾ. വൈദ്യുതിയും വെളിച്ചവുമില്ലാതെ പ്ലാസ്റ്റിക്ക് പടുതക്കുള്ളിൽ നിത്യജീവിതം തള്ളിനീക്കുന്ന രാജകുമാരി നോർത്തിലെ കുടുംബത്തിനാണ് യുവാക്കൾ സഹായവുമായി എത്തിയത്.
നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് കൈത്താങ്ങായി യുവാക്കൾ - rajakkad
പടുത വലിച്ചുകെട്ടിയ വീട്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. വൈദ്യുതിയില്ല. പഞ്ചായത്തിൽ നിന്നും വീട്ട് നമ്പർ ലഭിക്കാത്തതാണ് വൈദ്യുതി ലഭിക്കുന്നതിന് തടസ്സമാകുന്നത്
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതിയും ടെലിവിഷനും ഫോണുമില്ലാതെ പഠനം പ്രതിസന്ധിയിലായ മൂന്നാം ക്ലാസ് വിദ്യാർഥിനിയുടെ ദുരവസ്ഥ അധ്യാപികയായ അശ്വതിയാണ് യുവാക്കളെ അറിയിച്ചത്. പടുത വലിച്ചുകെട്ടിയ വീട്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. വൈദ്യുതിയുമില്ല. പഞ്ചായത്തിൽ നിന്നും വീട്ട് നമ്പർ ലഭിക്കാത്തതാണ് വൈദ്യുതി ലഭിക്കുന്നതിന് തടസ്സമാകുന്നത്. യുവാക്കളുടെ നേതൃത്വത്തിൽ പഞ്ചായത്തിനെ സമീപിക്കുകയും താൽക്കാലികമായി വീട്ട് നമ്പർ നൽകുന്നതിന് നടപടി സ്വികരിക്കുകയും ചെയ്‌തു. അതോടൊപ്പം വിദ്യാർഥിക്ക് ആവശ്യമായ പഠനോപകാരണങ്ങളും ടെലിവിഷനും എത്തിച്ചു നൽകി. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ കുടുംബത്തിന് ചില സാങ്കേതിക കാരണങ്ങളാൽ വീട് നിർമാണം ആരംഭിക്കുവാൻ സാധിച്ചിട്ടില്ല. മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും യുവാക്കള്‍ പറഞ്ഞു.