ഇടുക്കി:രാജാക്കാട് ഗ്രാമപഞ്ചായത്തിലെ 2020-21 വർഷത്തിലെ കരട് പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള വികസന സെമിനാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം രൂപയുടെ പദ്ധതികളാണ് ചർച്ച ചെയ്തത്. വികസന സെമിനാറിന്‍റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, അടിസ്ഥാന സൗകര്യവികസനം, കുടിവെള്ളം എന്നീ പദ്ധതികൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകളാണ് നടന്നത്.
മൂന്ന് കോടിയുടെ വാര്‍ഷിക പദ്ധതിയുമായി രാജാക്കാട് ഗ്രാമപഞ്ചായത്ത് - ഇടുക്കി വാര്‍ത്തകള്‍
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം രൂപയുടെ പദ്ധതികള്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തിയ സെമിനാറില്‍ ചര്‍ച്ച ചെയ്‌തു
മൂന്ന് കോടിയുടെ വാര്‍ഷിക പദ്ധതിയുമായി രാജാക്കാട് ഗ്രാമപഞ്ചായത്ത്
കഴിഞ്ഞ നാലര വർഷക്കാലത്തെ പ്രവർത്തങ്ങളിൽ വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോൻ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ എ.ഡി സന്തോഷ് നെടുങ്കണ്ടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കൽ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജി.രഘുനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.