കേരളം

kerala

ETV Bharat / state

അടിസ്ഥാന മേഖലക്ക് ഊന്നല്‍ നല്‍കി രാജാക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ് - rajakkad news

16,47,82,717 രൂപ വരവും 16,35,90,000 രൂപ ചെലവും 11,86,717 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്

ബജറ്റ് വാർത്ത രാജാക്കാട് വാർത്ത rajakkad news budget news
രാജാക്കാട് ഗ്രാമപഞ്ചായത്ത്

By

Published : Mar 14, 2020, 2:38 AM IST

ഇടുക്കി: അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 16,47,82,717 രൂപ വരവും 16,35,90,000 രൂപ ചെലവും 11,86,717 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് കെ പി അനിൽ അവതരിപ്പിച്ചത്. റോഡ്, കുടിവെള്ളം, കാർഷിക മേഖല, മൃഗ സംരക്ഷണം, ഭവന നിർമ്മാണം, അഗതി ക്ഷേമം, തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്.

രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.

റോഡ് വികസനത്തിന് 3,61,64,000 രൂപയും കർഷക മേഖലക്ക് 34,00,000 രൂപയും. മൃഗസംരക്ഷണത്തിന് 53,00,000 രൂപയും. ഭവന നിർമ്മണത്തിന് 43,45,000 രൂപയും അഗതി ക്ഷേമത്തിനായി 16,00,000 കുടിവെള്ളത്തിന് 25,00,000 രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 6,50,00,000 രൂപയും ബജറ്റില്‍ വകയിരുത്തി.

ABOUT THE AUTHOR

...view details