ഇടുക്കി: രാജാക്കാട്ട് റോഡ് പണിക്ക് എത്തിയ ചെറുതോണി ഉപ്പുതോട് സ്വദേശി മരിച്ചു. ഉപ്പുതോട് ചാലിസിറ്റി കല്ലിടുക്കിൽ ബെന്നി(50)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.നിർമ്മാണത്തിലിരിക്കുന്ന രണ്ടാംമൈൽ-ഉടുമ്പൻചോല റോഡിൻ്റെ പണികൾക്കായി എത്തിയതായിരുന്നു മേസ്തിരിപ്പണിക്കാരനായ ബെന്നി.
രാജാക്കാട്ട് റോഡ് പണിക്കെത്തിയ ഉപ്പുതോട് സ്വദേശി മരിച്ചു
റോഡ് പണിക്കായി എത്തിയയാളുടെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഏതാനും ദിവസങ്ങൾ മുൻപ് വീട്ടിൽ പോയി കുടുംബാംഗങ്ങളെ സന്ദർശിച്ച ഇദ്ദേഹം തിങ്കളാഴ്ച്ചയാണ് മടങ്ങിയെത്തിയത്. രാജാക്കാട് പഴയവിടുതിയിൽ ഒരു സുഹൃത്തിൻ്റെ സഹോദരിയുടെ വീട്ടിൽ മറ്റ് സഹ ജോലിക്കാർക്കൊപ്പമായിരുന്നു താമസം. ശനിയാഴ്ച്ച പുലർച്ചെ രണ്ടോടെ ശ്വാസ തടസവും, ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ പ്രഥമ ശുശ്രൂഷ നൽകി രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെത്തി രാജാക്കാട് പൊലീസിൽ വിവരമറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്‌റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും.