മഴക്കെടുതി: ഇടുക്കിയില്‍ കെഎസ്‌ഇബിക്ക് നഷ്‌ടം 11.19 കോടി രൂപ - ഇടുക്കി വാര്‍ത്തകള്‍
478 പതിനൊന്ന് കെ.വി.പോസ്റ്റുകള്‍, 1378 സാധാരണ പോസ്റ്റുകള്‍, മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.
ഇടുക്കി :കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും 478 പതിനൊന്ന് കെ.വി.പോസ്റ്റുകള്‍, 1378 സാധാരണ പോസ്റ്റുകള്‍, മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെ.വി ലൈനും 40 കിലോമീറ്റര്‍ അളവില്‍ സാധാരണ ലൈനും കമ്പി പൊട്ടി നഷ്ടം സംഭവിച്ചു. ഈ മാസം ഒന്നു മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ചിത്തിരപുരം, രാജാക്കാട്, രാജകുമാരി, ഉടുമ്പന്‍ചോല, പൈനാവ്, മറയൂര്‍, കട്ടപ്പന, ഉപ്പുതറ, പീരുമേട്, അടിമാലി , വണ്ടന്‍മേട്, ഇടമലക്കുടി, മുരിക്കാശേരി, അണക്കര മേഖലകളിലാണ് വൈദ്യുത വിതരണ ശൃംഖലയ്ക്ക് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്.