ഇടുക്കി: കാത്ത് കാത്തിരുന്നെത്തിയ മഴയെ ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കര്‍ഷകര്‍. കരിമ്പ് കര്‍ഷകര്‍ ഉള്‍പ്പെടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വരണ്ട മണ്ണിലേക്ക് മഴത്തുള്ളികള്‍ പെയ്തിറങ്ങിയത്. ഇനിയും മഴ വൈകിയാല്‍ എങ്ങനെ മുമ്പോട്ട് പോകുമെന്ന ആശങ്കയായിരുന്നു ഇതുവരെ കര്‍ഷകര്‍ക്കുണ്ടായിരുന്നത്. വരണ്ട മണ്ണില്‍ പാകിയ വിത്തുകള്‍ക്ക് പുതുജീവനാകും ഈ മഴയെന്ന് കര്‍ഷകര്‍ സന്തോഷത്തോടെ പറയുന്നു.
ഈ മഴ കര്‍ഷകര്‍ക്ക് ആശ്വാസം - idukki
ഇനിയും മഴ വൈകിയാല്‍ എങ്ങനെ മുമ്പോട്ട് പോകുമെന്ന ആശങ്കയായിരുന്നു ഇതുവരെ കര്‍ഷകര്‍ക്കുണ്ടായിരുന്നത്.
മഴനിഴല്‍ പ്രദേശമായ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ലഭിക്കുന്ന മഴ നാമമാത്രമാണ്. കനാലുകളിലൂടെ വെള്ളമെത്തിച്ചാണ് ഇവര്‍ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. ഇത്തവണ വേനലിന് ദൈര്‍ഘ്യം ഏറിയതോടെ മഴ പെയ്യുവാനായി കര്‍ഷകര്‍ പ്രത്യേക പൂജകളും നടത്തി. കടുത്ത ചൂടില്‍ മറയൂരില്‍ കരിമ്പ് ചെടികളും കരിഞ്ഞുണങ്ങിയിരുന്നു. കരനെല്‍കൃഷിക്കായി ഇറക്കിയ നെല്‍വിത്തുകള്‍ കിളിര്‍ക്കാത്തതും കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എല്ലാത്തിനും പരിഹാരമായി ഇപ്പോള്‍ പെയ്തിറങ്ങിയ മഴ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും വലിയ ഉണര്‍വാണ് നല്‍കുന്നത്.