ഇടുക്കി:സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി മാറിയിരിക്കുകയാണ് ശാന്തൻപാറയിലെ റവന്യൂവകുപ്പ് ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍. കാടുകയറി മൂടിയ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ട്. പ്രദേശവാസികള്‍ പകല്‍ സമയത്ത് പോലും ഭയന്നാണ് പുറത്തിറങ്ങുന്നത്.
സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി ശാന്തൻപാറയിലെ ക്വാര്‍ട്ടേഴ്സുകൾ - quarters in santhanpara
വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങളിൽ നടക്കുന്നതായി നാട്ടുകാരുടെ ആരോപണം.
റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ചതാണ് ശാന്തൻപാറ പിഡബ്ല്യൂഡി ഓഫീസിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍. ഇപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ അനാശാസ്യ പ്രവര്‍ത്തനങ്ങൾ നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥികൾ ലഹരി ഉപയോഗത്തിനായി കെട്ടിടങ്ങളിൽ എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കാടുകള്‍ വെട്ടി തെളിക്കുന്നതിനും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് പരാഹാരം കാണുന്നതിനും പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.