ഇടുക്കി: അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി എസ് ഫാത്തിമ രാജിവച്ച് സിപിഎമ്മിനൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് സംരക്ഷണവും പരിഗണനയും നല്‍കുന്നില്ലെന്നാരോപിച്ചാണ് രാജി.
സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നില്ല; ഇടുക്കി ശാന്തമ്പാറയിലും കോണ്‍ഗ്രസില്‍ രാജി - രാജി
ഫാത്തിമയുടെ രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
സംസ്ഥാനത്ത് കെപിസിസി ഭാരവാഹികളായ വനിതാ നേതാക്കന്മാര്‍ രാജിവച്ച് ഇടതുപക്ഷത്തിനൊപ്പം ചേരുന്ന സാഹചര്യത്തിലാണ് ഇടുക്കിയിലും വനിതാ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. ഇനിമുതല്‍ സി പി എമ്മിനൊപ്പം നിന്ന് ഇടടതുപക്ഷത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഫാത്തിമ പറഞ്ഞു. ശാന്തമ്പാറ ഏരിയാക്കമ്മറ്റി ഓഫീസിലെത്തിയ ഫാത്തിമക്ക് പതാക കൈമാറിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാത്തിമയുടെ രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.