ഇടുക്കി: ഗോത്രമേഖലയായ കുറത്തിക്കുടിയിലെ ആദിവാസി ജനത ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാലങ്ങളായി സര്‍ക്കാര്‍ കുറത്തിക്കുടി ആദിവാസി മേഖലയെ എല്ലാ വിധത്തിലും അവഗണിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ ഒന്നാം വാര്‍ഡാണ് മുതുവാന്‍ സമുദായക്കാര്‍ താമസിച്ച് വരുന്ന കുറത്തിക്കുടി. കാലങ്ങളായി തങ്ങളെ എല്ലാ വിധത്തിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്ന പരാതിയാണ് കുറത്തിക്കുടിയിലെ ഗോത്രനിവാസികള്‍ക്കുള്ളത്. കോളനിയിലേക്കുള്ള റോഡുകളുടെ വികസനം, ചികത്സ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവ സാധ്യമാക്കാണമെന്ന ആവശ്യമുന്നയിച്ചാണ് ആദിവാസികള്‍ ദേവികുളം ആര്‍ഡിഒ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കുറത്തിക്കുടിയിലെ ആദിവാസി വിഭാഗക്കാര്‍ ആര്‍ഡി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു - കുറത്തിക്കുടിയിലെ ആദിവാസികൾ ആര്‍ഡിഒ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ സമരക്കാര്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ കുറത്തിക്കുടി ആദിവാസി മേഖലയെ അവഗണിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
പ്രതിഷേധ സമരത്തിലും പരമ്പരാഗത രീതികള്‍ ഉപേക്ഷിക്കാതെയായിരുന്നു ആദിവാസി കുടുംബങ്ങള്‍ ദേവികുളത്തെത്തിയത്. കുടിക്കാനുള്ള വെള്ളം മുളക്കകത്തും വെയിലിനെ പ്രതിരോധിക്കാന്‍ ഈറ്റയിലയും കരുതി. ആര്‍ഡി ഓഫീസിന് സമീപം സമരക്കാര്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഫാ. ജിനോ പുന്നമറ്റം ഉദ്ഘാടനം ചെയ്‌തു. കുറത്തിയിലെ ആദിവാസികളെ കേവലം വോട്ടുബാങ്കുകളായി മാത്രം ഉപയോഗിച്ച് വരികയാണെന്ന് ഫാ. ജിനോ പുന്നമറ്റം കുറ്റപ്പെടുത്തി. ഊരു മൂപ്പന്‍ മായാണ്ടി അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തില്‍ ഗോപി നാഗലപ്പന്‍, റ്റി പി ജോസഫ്, സണ്ണി ജോസഫ്, സുധാകരന്‍ കൊച്ച് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി കുടിശിക നല്‍കുക, വന്യമൃഗാക്രമണം തടയാന്‍ പദ്ധതിയൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും മുതുവാന്‍ സമുദായക്കാര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.
TAGGED:
കുറത്തിക്കുടി