ഇടുക്കി: കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ അഴിക്കോടൻ രക്തസാക്ഷി ദിനത്തിൽ രാജാക്കാട്, രാജകുമാരി, പാറത്തോട് എന്നിവിടങ്ങളിൽ പ്രതിഷേധ ധർണ സംലടിപ്പിച്ചു.
രാജാക്കാട്, രാജകുമാരി, പാറത്തോട് എന്നിവിടങ്ങളിൽ പ്രതിഷേധ ധർണ
കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ അഴിക്കോടൻ രക്തസാക്ഷി ദിനത്തിലായിരുന്നു ധർണ
രാജാക്കാട്ടിൽ നടന്ന ധർണ സിപിഐഎം ജില്ല സെക്രട്ടറി കെകെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എംഎസ് സതി അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗങ്ങളായ വിഎ കുഞ്ഞുമോൻ, റ്റിഎം കമലം ,വിജെ ബാബു എന്നിവർ പ്രസംഗിച്ചു. രാജകുമാരിയിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം വി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
എംഎൻ ഹരിക്കുട്ടൻ, ഷൈലജ സുരേന്ദ്രൻ, കെകെ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. പി. രവി അദ്ധ്യക്ഷനായിരുന്നു. എ.പി രവിന്ദ്രൻസ്വാഗതവും, കെ.ജെ സിജു നന്ദിയും പറഞ്ഞു. പാറത്തോട്ടിൽ കർഷകസംഘം ജില്ലാ സെക്രടറി എൻവി ബേബി ഉദ്ഘാടനം ചെയ്യ്തു. ഒജി മദനൻ പ്രസംഗിച്ചു. എംഎൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വിഎൻ ബേബി സ്വഗതവും വികെ സലീം നന്ദിയും പറഞ്ഞു.