ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ബില്ലിനെതിരെ വട്ടവടയിലെ കര്‍ഷകരും രംഗത്ത്. വെളുത്തുള്ളിക്കും ബീന്‍സിനുമടക്കം ഏര്‍പ്പെടുത്തിയ താങ്ങുവില ഉല്‍പാദന ചിലവിനേക്കാള്‍ താഴെയാണെന്നാണ് കര്‍ഷകരുടെ വാദം. കര്‍ഷക ബില്ല് മുതലാളിമാരെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും വട്ടവടയിലെ കര്‍ഷകര്‍ ആരോപിക്കുന്നു.
ഇടുക്കിയില്‍ കർഷക ബില്ലിനെതിരെ പ്രതിഷേധം - protest against farmers bill
കര്‍ഷക ബില്ല് മുതലാളിമാരെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് വട്ടവടയിലെ കര്‍ഷകര്‍ ആരോപിക്കുന്നു
കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും ഉന്നമനം ലക്ഷ്യമിട്ടെന്ന പേരില്‍ കേന്ദ്ര സര്‍ക്കര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലും കര്‍ഷകര്‍ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷക ബില്ല് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും നിലവിലെ സാഹചര്യത്തില്‍ ഇത് കര്‍ഷകരെ കടക്കെണിയിലയ്ക്ക് തള്ളിവിടുമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതോടൊപ്പം ജനകീയ കര്‍ഷക പ്രക്ഷോഭത്തിനും തയ്യാറെടുക്കുകയാണ് വട്ടവടയിലെ കര്‍ഷകര്‍.