ഇടുക്കി: വണ്ടിപ്പെരിയാര്‍ വിധിയില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും (Vandiperiyar pocso case). തൊഴിലാളികളുടെ നേതൃത്വത്തില്‍ വായ്‌മൂടി കെട്ടി, വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷന് മുന്‍പില്‍ പ്രതിഷേധിച്ചു. വിധി റദ്ദാക്കണമെന്നും, പ്രതി അര്‍ജുന്‍ അല്ലെങ്കില്‍ പുനരന്വേഷണം നടത്തി, പ്രതിയെ ഉടന്‍ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം (Protest against acquittal of Vandiperiyar pocso case accused).
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസുകാരിയെ പീഡനത്തിരയാക്കി കൊലപെടുത്തിയ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം വന്ന വിധിയില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമര രംഗത്ത് എത്തിയത് (6year old Raped and killed in Vandiperiyar). അര്‍ജുനെ കോടതി കുറ്റ വിമുക്തമാക്കിയതോടെ മറ്റാരാണ്, പ്രതിയെന്നാണ് നാട്ടുകാരുടെ ചോദ്യം.
ആലുവാ കേസിന് സമാനമായ വിധിയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതയില്‍ ഹാജരാക്കിയ തെളിവുകളും സാക്ഷികളും അപര്യാപ്‌തമായതിനാല്‍ പ്രതിയായി പൊലീസ് കണ്ടെത്തിയ അര്‍ജുനെ വെറുതെ വിടുകയായിരുന്നു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും, പ്രതിയ്ക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വിധിയില്‍ പ്രതിഷേധിച്ച് വണ്ടിപ്പെരിയാറിലും ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സ്വരം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തോട്ടം തൊഴിലാളികള്‍ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. പഴുതുകളടച്ച് അന്വേഷണം നടത്തി, പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പ് വരുത്തുന്നത് വരെ ജനകീയ പ്രതിഷേധങ്ങള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.