ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ റോഡിന്‍റെ സംരക്ഷണഭിത്തി തകർന്നു. നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിലാണ് സംരക്ഷണഭിത്തി തകർന്നത്. അമ്പത് മീറ്റർ നീളത്തിലും 10 മീറ്ററോളം താഴ്‌ചയിലുമാണ് സംരക്ഷണ ഭിത്തി തകർന്നിട്ടുള്ളത്.
സംരക്ഷണഭിത്തി തകർന്നു: കൊച്ചി - ധനുഷ്കോടി ദേശീയപാത അപകടാവസ്ഥയിൽ - കൊച്ചി ധനുഷ്കോടി ദേശീയപാത അപകടാവസ്ഥയിൽ
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇടുക്കി നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിലാണ് സംരക്ഷണഭിത്തി തകർന്നത്.
സംരക്ഷണഭിത്തി തകർന്നു; കൊച്ചി - ധനുഷ്കോടി ദേശീയപാത അപകടാവസ്ഥയിൽ
കുത്തി ഒഴുകിയ വെള്ളത്തിൽ സംരക്ഷണ ഭിത്തിയോടൊപ്പം റോഡിന്‍റെ വശത്തു നിന്നും വലിയ തോതിൽ മണ്ണും ഒലിച്ചു പോയിട്ടുണ്ട്. കോതമംഗലം എംഎൽഎ ആന്‍റണി ജോണിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ദേശീയപാത, റവന്യൂ ഉദ്യോഗസ്ഥരും സംരക്ഷണ ഭിത്തി തകർന്ന സ്ഥലം സന്ദർശിച്ചു. റോഡിന്‍റെ എതിർ വശത്ത് ഒരു മീറ്റർ മണ്ണ് മാറ്റി ഗതാഗതത്തിന് സൗകര്യം ഒരുക്കാൻ ജില്ല കലക്‌ടർ നിർദേശം നൽകി.