ഇടുക്കി: ശാന്തന്‍പാറയില്‍ സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു. ശാന്തന്‍പാറ സ്വദേശി മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് മരിച്ചത്. റെജിമോന്‍റെ മരുമകന്‍ സ്റ്റെബിനും വെട്ടേറ്റു. റെജിമോന്‍റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം മോഹന്‍ എന്നിവരുമായാണ് വാക്കേറ്റം ഉണ്ടായത്.
സ്വത്ത് തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു - Property dispute
ശാന്തന്‍പാറ സ്വദേശി മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് മരിച്ചത്
വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജേഷ്ഠനായ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ റെജിമോനെയും സ്റ്റെബിനേയും സജീവനും മകന്‍ ഹരിയും മരുമകന്‍ ശ്യാം മോഹനും ചേര്‍ന്ന് വാക്കത്തി കൊണ്ട് വെട്ടി. റെജിമോന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്റ്റെബിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സജീവനെയും ശ്യാം മോഹനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ ഹരി ഒളിവിലാണ്.