ഇടുക്കി: കള്ളവോട്ട് തടയുന്നതിനായി കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചു. തെരഞ്ഞെടുപ്പ് ദിനമായ നാളെ ചെക്ക്പോസ്റ്റുകൾ ഭാഗികമായി അടച്ച് കർശന പരിശോധന നടത്തി മാത്രമേ ആളുകളെ കടത്തിവിടൂ.
കള്ളവോട്ട് തടയല്‍; കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ കേന്ദ്രസേന - vote
കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം തിരിച്ചറിയൽ രേഖയും,വോട്ടേഴ്സ് ലിസ്റ്റിൽ പേരുമുള്ളവര്‍ രണ്ടിടത്തും വോട്ടുചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം തിരിച്ചറിയൽ രേഖയും,വോട്ടേഴ്സ് ലിസ്റ്റിൽ പേരുമുള്ളവര്‍ രണ്ടിടത്തും വോട്ടുചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുഡിഎഫ് ഇടുക്കി ജില്ലാ നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തിനായി, കോടതി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടത്. ഉത്തരവിന്‍റെ കോപ്പി ലഭിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാർഥി അഡ്വ. അഗസ്തി, ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെക്ക് പോസ്റ്റുകൾ സന്ദർശിച്ചിരുന്നു.