ഇടുക്കി:അതിർത്തി ഗ്രാമങ്ങൾ പൊങ്കൽ ആഘോഷ നിറവിൽ ജില്ലയുടെ അതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലയും. തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലുമാണ് പൊങ്കൽ ആഘോഷം നടന്നത്. പതിവിന് വിപരീതമായി ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിലേക്ക് പോകാതെ അതിർത്തി ഗ്രാമങ്ങളിൽ തന്നെയാണ് ആളുകൾ ഏറെയും പൊങ്കൽ ആഘോഷിച്ചത്.
പൊങ്കൽ ആഘോഷ നിറവിൽ അതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലയും ജില്ലയുടെ അതിർത്തി മേഖലകളായ കമ്പംമെട്ട്, ഉടുമ്പൻചോല, പാറത്തോട്, ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, മൂന്നാർ, മറയൂർ, പൂപ്പാറ, ശാന്തൻപാറ പ്രദേശങ്ങളിലാണ് പൊങ്കൽ ആഘോഷം നടന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആചാരമാണ് പൊങ്കൽ നാലുദിവസങ്ങളിലായാണ് ആഘോഷം. തമിഴ് മാസമായ മാർഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി വരെയാണ് പൊങ്കൽ ആഘോഷം നടക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത ചടങ്ങുകളും വിശ്വാസവുമാണ് ഉള്ളത്.
Also Read: തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; 44 പേർക്ക് പരിക്ക്
വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലിൽ കാപ്പുകെട്ടി കോലങ്ങൾ വരച്ചുമാണ് പൊങ്കൽ ആഘോഷിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് തൈപ്പൊങ്കൽ ആഘോഷമാണ് നടന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. പൊങ്കൽ ആഘോഷങ്ങളുടെ പ്രധാന ഇനം കരിമ്പാണ്. ഇത്തവണ അതിർത്തി മേഖലയിലെ പൊങ്കൽ വിപണിയും നിർജ്ജീവമാണ്.
കരിമ്പും, കാപ്പുമുൾപ്പെടെയുള്ളവ നേരത്തെ വിപണിയിൽ എത്തിച്ചിരുന്നെങ്കിലും വാങ്ങുവാനെത്തുന്നവരുടെ തിരക്കില്ല. ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ നാലു ദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നത്. പതിനാറാം തിയ്യതി കാണും പൊങ്കലോടുകൂടി ആഘോഷങ്ങൾ സമാപിക്കും