കേരളം

kerala

ETV Bharat / state

പൊങ്കല്‍ നിറവില്‍ ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങൾ ; അതിരില്ലാ ആഘോഷ മേളം - ഇടുക്കി

പൊങ്കലിന്‍റെ രണ്ടാം ദിനമാണ് ഇന്ന്. നാല് ദിവസങ്ങളിലായി നടക്കുന്ന പൊങ്കൽ ആഘോഷത്തിന് പതിനേഴാം തീയതി സമാപനമാകും

pongal celebration idukki  pongal celebration  different days of Pongal  idukki news  malayalam news  പൊങ്കൽ  pongal  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പൊങ്കൽ ആഘോഷങ്ങൾ  ഇടുക്കി  ഇടുക്കിയിൽ പൊങ്കൽ ആഘോഷം
പൊങ്കൽ ആഘോഷ നിറവിൽ ഇടുക്കി

By

Published : Jan 15, 2023, 4:28 PM IST

ഇടുക്കിയിൽ പൊങ്കൽ ആഘോഷം

ഇടുക്കി : ജില്ലയുടെ അതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലയും പൊങ്കൽ ആഘോഷ നിറവിൽ. തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് പൊങ്കൽ ആഘോഷം നടക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലേക്ക് പോകാതെ അതിർത്തി ഗ്രാമങ്ങളിൽ തന്നെയാണ് ആളുകൾ ഏറെയും പൊങ്കൽ ആഘോഷിച്ചത്.

ജില്ലയുടെ അതിർത്തി മേഖലകളായ കമ്പംമെട്ട്, ഉടുമ്പൻചോല, പാറത്തോട്, ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, മൂന്നാർ, മറയൂർ, പൂപ്പാറ, ശാന്തൻപാറ പ്രദേശങ്ങളിലാണ് പൊങ്കൽ ആഘോഷം നടന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആചാരമായ പൊങ്കലിന് നാലുദിവസങ്ങളിലായാണ് ആഘോഷം. തമിഴ് മാസമായ മാർഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി വരെയാണ് പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നത്.

ഓരോ ദിവസവും വ്യത്യസ്‌ത ചടങ്ങുകളും വിശ്വാസരീതികളുമാണ് ഉള്ളത്. വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലിൽ കാപ്പുകെട്ടി കോലങ്ങൾ വരച്ചുമാണ് പൊങ്കൽ ആഘോഷിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് തൈപ്പൊങ്കലിനോട് അനുബന്ധിച്ചാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. പൊങ്കൽ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമാണ് കരിമ്പ്.

ഇത്തവണ അതിർത്തി മേഖലയിലെ പൊങ്കൽ വിപണിയും സജീവമാണ്. കരിമ്പും, കാപ്പുമുൾപ്പടെയുള്ളവ നേരത്തെ തന്നെ വിപണിയിൽ എത്തിയിരുന്നു. അതേസമയം കോവിഡിന് ശേഷമുള്ള പൊങ്കൽ ആഘോഷമാക്കുന്ന തിരക്കിലാണ് തമിഴ് തോട്ടം തൊഴിലാളികൾ.

ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ നാലുദിവസങ്ങളിലായാണ് ആഘോഷങ്ങൾ നടക്കുന്നത്. പതിനേഴാം തീയതി കാണും പൊങ്കലോടുകൂടി ഇതിന് സമാപനമാകും.

ABOUT THE AUTHOR

...view details