കേരളം

kerala

മൂന്നാറില്‍ വനിത പരാതി അദാലത്ത് സംഘടിപ്പിച്ച് പൊലീസ്

By

Published : Sep 17, 2021, 8:58 PM IST

Updated : Sep 17, 2021, 9:50 PM IST

ദേവികുളം താലൂക്കിലെ ഏഴ് സ്റ്റേഷനുകളില്‍ നിന്നും 28 ഉം പിങ്ക് പൊലീസിന് ലഭിച്ച രണ്ടും പരാതികളുമുള്‍പ്പെടെ 30 എണ്ണമാണ് ആകെ ലഭിച്ചത്.

മൂന്നാറില്‍ വനിത പരാതി അദാലത്ത് സംഘടിപ്പിച്ച് പൊലീസ്
മൂന്നാറില്‍ വനിത പരാതി അദാലത്ത് സംഘടിപ്പിച്ച് പൊലീസ്

ഇടുക്കി: മൂന്നാറില്‍ വനിത പരാതി അദാലത്ത് സംഘടിപ്പിച്ച് പൊലീസ്. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പ സ്വാമിയുടെ നിര്‍ദേശ പ്രകാരമാണ് പരിപാടി നടത്തിയത്. ദേവികുളം താലൂക്കിലെ ഏഴു സ്റ്റേഷനുകളില്‍ നിന്നായി 30 കേസുകളാണ് പരിഗണിച്ചത്.

ഇടുക്കിയില്‍ വനിത പരാതി അദാലത്ത് സംഘടിപ്പിച്ച് പൊലീസ്

താലൂക്കിലെ ഏഴു സ്റ്റേഷനുകളില്‍ നിന്നുള്ള 28 ഉം പിങ്ക് പൊലീസിന് ലഭിച്ച രണ്ടു പരാതികളുമുള്‍പ്പെടെയാണ് ഇവ. അഡീഷണല്‍ എസ്.പി. സുനില്‍കുമാര്‍ നേതൃത്വം നല്‍കി. മൂന്നാര്‍, മറയൂര്‍, രാജാക്കാട്, ദേവികുളം, ശാന്തന്‍പാറ, അടിമാലി, വെള്ളത്തൂവല്‍ എന്നീ സ്റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന വനിതകളാണ് അദാലത്തില്‍ പങ്കെടുത്തത്.

ഗാര്‍ഹികവും അതിര്‍ത്തി സംബന്ധമായ പരാതികളായിരുന്നു കൂടുതലും. ഇവയില്‍ ക്രിമിനല്‍ സ്വഭാവമുളളത് ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച്, വനിത പൊലീസുകാരടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായിരുന്നു പരാതികള്‍ കേട്ടത്. കൗണ്‍സിലിങ് നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ALSO READ:'പാലാ ബിഷപ്പിന്‍റെ പരാമർശത്തിൽ ദുരുദ്ദേശമില്ല'; ബി.ജ.പിയുടേത് തെറ്റായ പ്രചാരണമെന്ന് എ വിജയരാഘവന്‍

Last Updated : Sep 17, 2021, 9:50 PM IST

ABOUT THE AUTHOR

...view details