ഇടുക്കി: പുതുവത്സരത്തിന് മുന്നോടിയായി മൂന്നാറില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. ഇരുചക്ര വാഹനങ്ങള്‍ ഉൾപ്പെടെ പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി മൂന്നാറില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകള്‍ എത്തി തുടങ്ങിയതോടെയാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
മൂന്നാറില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
പുതുവര്‍ഷാഘോഷത്തോട് അനുബന്ധിച്ച് ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന.
മൂന്നാറില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
അനധികൃത പ്രവര്‍ത്തനങ്ങളും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടക്കുന്നത്. നഗരത്തിലും എസ്റ്റേറ്റ് മേഖലകളുള്ള ഉള്‍ഗ്രാമ പ്രദേശങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിശാ പാര്‍ട്ടികളടക്കം നടത്താന്‍ സാധ്യതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടവും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Last Updated : Dec 31, 2020, 6:53 PM IST