ഇടുക്കി:ഇടുക്കിയിൽ പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ. പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ബൈസൺവാലി സ്വദേശിയായ ബന്ധുവാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ മാസം 29നാണ് 14കാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
29ാം തിയതി മുതൽ പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബന്ധു കുറ്റം സമ്മതിച്ചതിനെയും തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് കോടതിയിൽ ഹാജരാക്കി.