ഇടുക്കി: പ്രളയത്തില്‍ തകർന്ന പെരിയവരയിലെ പുതിയ പാലത്തിനായുള്ള പൈലിംഗ് ജോലികള്‍ ആരംഭിച്ചു. നാല് കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പെരിയവരയില്‍ പുതിയ പാലം നിര്‍മിക്കുന്നത്. കൊച്ചി ആസ്ഥാനമായ ഗ്രീന്‍ വര്‍ത്ത് കണ്‍സ്ട്രക്ഷനാണ് പാലം പണിയുടെ കരാര്‍ ചുമതല. തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള പൈലിംഗ് ജോലികളാണ് ആരംഭിച്ചത്. നിർമാണ ജോലികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു.
പെരിയവരയില്‍ പുതിയ പാലത്തിന്‍റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു
കൊച്ചി ആസ്ഥാനമായ ഗ്രീന്‍ വര്‍ത്ത് കണ്‍സ്ട്രക്ഷനാണ് പാലം പണിയുടെ കരാര്‍ ചുമതല. തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള പൈലിംഗ് ജോലികളാണ് ആരംഭിച്ചത്
പെരിയവരയില്‍ പുതിയ പാലത്തിന്‍റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു
കഴിഞ്ഞ ആഗസ്റ്റ് 15 ന് രാത്രിയിലുണ്ടായ പ്രളയത്തെ തുടർന്നായിരുന്നു മൂന്നാര്‍ ഉടുമല്‍പേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവരപാലം തകര്‍ന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ആഴ്ചകളോളം ഈ വഴി ഗതാഗതം സ്തംഭിച്ചിരുന്നു. താത്ക്കാലിക പാലം തീർത്താണ് ഇപ്പോള്‍ ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്. 80 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലം.