കേരളം

kerala

ETV Bharat / state

മഴ തകർത്തപ്പോൾ യാത്ര നിരോധനം; സഞ്ചാരികളില്ലാതെ പെരിയകനാൽ വെള്ളച്ചാട്ടം - ഇടുക്കി ടൂറിസം

യാത്ര നിരോധനം നിലനിൽക്കുന്നതിനാൽ ഇവിടങ്ങളിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന കച്ചവടക്കാരും പ്രതിസന്ധിയിലാണ്.

periyakanal power house water falls  periyakanal power house water falls without tourists  periyakanal  periyakanal water falls  power house water falls  സഞ്ചാരികളില്ലാതെ പെരിയകനാൽ വെള്ളച്ചാട്ടം  പെരിയകനാൽ വെള്ളച്ചാട്ടം  പെരിയകനാൽ പവർ ഹൗസ് വെള്ളച്ചാട്ടം  ഇടുക്കി ടൂറിസം  ഇടുക്കി വിനോദ സഞ്ചാര കേന്ദ്രം
periyakanal power house water falls without tourists

By

Published : Nov 3, 2021, 6:56 PM IST

Updated : Nov 3, 2021, 7:28 PM IST

ഇടുക്കി:ശക്‌തമായ മഴയെ തുടർന്ന് ജില്ല ഭരണകൂടം ഗ്യാപ്പ് റോഡ് അടച്ചതോടെ പെരിയകനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന്‍റെ മനോഹര ദൃശ്യം ആസ്വാദിക്കുവാൻ സാധിക്കാതെ സഞ്ചാരികൾ. നിയന്ത്രണം മൂലം സഞ്ചാരികൾ ഇല്ലാത്തതിന്‍റെ ആലസ്യത്തിലാണ് വെള്ളച്ചാട്ടങ്ങളും ഇതിനെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരും.

ALSO READ: ഞായറാഴ്‌ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തട്ടുകളായി ഒഴുകിയെത്തുന്ന പെരിയകനാൽ വെള്ളച്ചാട്ടം മനം കുളിർക്കുന്ന കാഴ്ചയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് പെരിയകനാലിലാണ് ഈ മനോഹര കാഴ്ച. കുന്നിൻ ചെരുവിലെ തേയിലകാടുകളുടെ പച്ചപ്പിനിടയിലൂടെയുള്ള ഈ ജലപാതം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ മഴ പെയ്തതോടെ വെള്ളച്ചാട്ടങ്ങളും സമൃദ്ധമായി ഒഴുകുകയാണ്. എന്നാൽ യാത്ര നിരോധനം നിലനിൽക്കുന്നതിനാൽ ഈ കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികളില്ല. ഒപ്പം ഇവിടങ്ങളിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന കച്ചവടക്കാരും പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.

Last Updated : Nov 3, 2021, 7:28 PM IST

ABOUT THE AUTHOR

...view details