കേരളം

kerala

ETV Bharat / state

അടിമാലിയില്‍ കുടുംബത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം; അഞ്ചുപേർക്ക് പരിക്ക് - നേര്യമംഗലം കുരുമുളക് സ്പ്രേ ആക്രമണം

നേര്യമംഗലം വനത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനടക്കം അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു.

കുരുമുളക് സ്പ്രേ ആക്രമണം  നേര്യമംഗലം കുരുമുളക് സ്പ്രേ ആക്രമണം  pepper spray attack
ഇടുക്കിയിൽ കുടുംബത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

By

Published : Apr 25, 2022, 10:25 PM IST

ഇടുക്കി: അടിമാലിയില്‍ കുടുംബത്തിന് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം. ആറ് മാസം പ്രായമുള്ള കുഞ്ഞിനടക്കം അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു. നേര്യമംഗലം വനത്തിലെ മൂന്നാം മൈലിൽ വച്ചാണ് അക്രമണം ഉണ്ടായത്.

ഇരുമ്പുപാലം പഴമ്പിള്ളിച്ചാൽ സ്വദേശികളായ ഏലിക്കുട്ടി, ഷാരോൺ, ഷാമോൻ, വിജീഷ്, ഷാജി എന്നിവരാണ് അക്രമണത്തിനിരയായത്. കണ്ണിനും മുഖത്തും പരിക്കേറ്റ ഇവരെ വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details