ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയില്‍ കുരുമുളക് കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. കുരുമുളക് ചെടികള്‍ ദ്രുതവാട്ടത്തെ തുടർന്ന് വ്യാപാകമായി നശിക്കുന്നു. കായ്ച്ചു തുടങ്ങിയ കുരുമുക് ചെടികള്‍ പഴുത്തുണങ്ങി നശിക്കുകയാണ് ചെയ്യുന്നത്.
ഇടുക്കിയില്‍ കറുത്ത പൊന്നിന് പ്രതിസന്ധി; കുരുമുളക് ചെടികള്‍ ദ്രുതവാട്ടത്തെ തുടർന്ന് വ്യാപാകമായി നശിക്കുന്നു പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുവാൻ പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ട്ടിക്കുന്നു. കൃഷി വകുപ്പിന്‍റെ സഹായം ലഭ്യമാകുന്നില്ല എന്നും കർഷകർ പറയുന്നു. കാര്‍ഷിക മേലയായ ഇടുക്കിയില്‍ നാണ്യവിളകളുടെ വിലത്തകർച്ച വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വിലത്തകര്‍ചയെ തുടർന്ന് കര്‍ഷകര്‍ ഏലം, കുരുമുളക് കൃഷിയില്‍ നിന്നും പിന്‍വാങ്ങുന്ന സാഹചര്യമാണ് ഉള്ളത്. ഈ അവസ്ഥയിലാണ് കുരുമുളകിനു രോഗ കീടബാധ രൂക്ഷമാകുന്നത്. കുരുമുളക് ചെടികളിൽ ദ്രുതവാട്ടം വ്യാപകമായിരിക്കുകയാണ്.
ഇലകളില്‍ പഴുപ്പ് ബാധിച്ച് ചെടി പൂർണമായും കരിഞ്ഞു ഉണങ്ങുന്നു.രോഗം ബാധിച്ച ചെടികൾ പൂർണമായും നശിക്കുകയും ചെയ്യുന്നു. ഇടവിട്ട് പെയ്യുന്ന മഴ പ്രതിരോധ മാർഗങ്ങൾക്ക് വെല്ലുവിളിയുയർത്തുകയാണ്.
ദ്രുതവാട്ടം കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമ്പോഴും കൃഷിവകുപ്പ് നോക്കുകുത്തിയായിരിക്കുകയാണെന്നും കർഷകർ ആരോപിക്കുന്നു. ദ്രുത വാട്ടത്തിനൊപ്പം സാവധാന വാട്ടവും കുരുമുളക് ചെടികള്‍ക്ക് ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കിൽ കുരുമുളക് കൃഷി നശിച്ച് ഇുക്കിയില്‍ നിന്നും കറുത്തപൊന്നും പടിയിറങ്ങുമെന്ന് കർഷകർ പറയുന്നു.