ഇടുക്കി: സദാ സമയവും മഞ്ഞ് പുതച്ചു നില്‍ക്കുന്ന വാഗമണ്ണിലെ തേയിലത്തോട്ടങ്ങൾക്കിടയില്‍ പഴുത്തു നില്‍ക്കുന്ന ഓറഞ്ച് ചെടികളാണ് ഇപ്പോഴത്തെ താരം. വാഗമണ്ണില്‍ വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്ക് വേറിട്ട അനുഭവമായി മാറുകയാണ് മൂവാറ്റുപുഴ സ്വദേശി കാക്കനാട് രാജുവിന്‍റെ തോട്ടത്തിലെ ഓറഞ്ചു ചെടികൾ. കടകളിൽ നിന്ന് മാത്രം ഓറഞ്ച് വാങ്ങി ശീലിച്ചവർക്ക് രാജുവിന്‍റെ പശുപാറയിലെ തോട്ടത്തില്‍ നിന്ന് ജൈവരീതിയിൽ ഉത്പാദിപ്പിച്ച ഓറഞ്ച് പഴങ്ങൾ ആവശ്യാനുസരണം പറിച്ചെടുത്ത് കഴിക്കാം. മുൻകൂട്ടി ബുക്ക് ചെയ്താല്‍ തേയില തോട്ടം സന്ദർശിച്ച് ഓറഞ്ച് കഴിക്കാം. 100 രൂപയാണ് സന്ദർശകരില്‍ നിന്ന് ഈടാക്കുക.
പശുപാറയിലെത്താം, കൈയെത്തും ദൂരത്ത് ഓറഞ്ചുകൾ പറിച്ചെടുക്കാം - വാഗമണ്‍
കായ്ച്ചു നില്‍ക്കുന്ന ഓറഞ്ച് ചെടികളുമായി കാക്കനാട് രാജുവിന്‍റെ പശുപാറയിലെ തോട്ടം
രാജു
തേയിലത്തോട്ടം കണ്ട് ആസ്വദിച്ചും അതിനകത്തെ ഓറഞ്ച് പറിച്ചു കഴിച്ചും സമയം ചെലവിടാൻ നിരവധി സഞ്ചാരികൾ ദിനംപ്രതി തോട്ടത്തിലെത്തുന്നുണ്ട്. സമൂഹമാധ്യങ്ങളിലൂടെ പങ്കുവെച്ച പരസ്യം കണ്ടാണ് വാഗമണ്ണിലെ തണുപ്പില്‍ ഓറഞ്ച് കഴിക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങിയത്.
Last Updated : Jul 2, 2019, 9:58 AM IST