വാക്‌സിൻ ചലഞ്ച്; സംഭാവന നൽകി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് - pallivasal grama panchayat
ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിക്കാണ് എം.എം മണിക്കാണ് സംഭാവന കൈമാറിയത്.
ഇടുക്കി: വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്‌ത് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. സംഭാവന പഞ്ചായത്ത് അധികൃതർ ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിക്ക് കൈമാറി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിനെ എം.എം മണി അഭിനന്ദിക്കുകയും ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി പ്രതീഷ് കുമാര്‍, വൈസ് പ്രസിഡന്‍റ് എം. ലത, കല്ലാര്‍ സര്‍വ്വീസ സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.എം കുഞ്ഞുമോന്‍ തുടങ്ങിയവർ സംഭാവന കൈമാറാൻ എത്തിയിരുന്നു.