ഇടുക്കി: പൈനാവ് 56 കോളനിയിൽ എസ്‌സി കുടിവെള്ള പദ്ധതിക്ക് തുടക്കമായി. 21 ലക്ഷം രൂപ മുതൽ മുടക്കിൽ പട്ടികജാതി വിഭാഗത്തിൽപെട്ട എല്ലാ കുടുംബങ്ങളിലും വെള്ളമെത്തിക്കുന്ന പദ്ധതിക്കാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്. കോർപ്പസ് ഫണ്ടിലൂടെയാണ് പദ്ധതിക്കായി പഞ്ചായത്ത് തുക വകയിരുത്തിയത്. ആദ്യ പടിയായി 36 വാട്ടർ ടാങ്കർ കോളനി നിവാസികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി മുക്കാട്ട് നിർവഹിച്ചു.
പൈനാവ് 56 കോളനി എസ്‌സി കുടിവെള്ള പദ്ധതിക്ക് തുടക്കമായി - 56 Colony
ആദ്യ പടിയായി 36 വാട്ടർ ടാങ്കർ കോളനി നിവാസികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തു.
പൈനാവ് 56 കോളനി എസ് സി കുടിവെള്ള പദ്ധതിക്ക് തുടക്കമായി
ഉപയോഗശൂന്യമായി കിടന്ന കുളം ശുചീകരിച്ച ശേഷം മലമുകളിൽ കൂറ്റൻ ടാങ്ക് നിർമിച്ച് എല്ലാ വീടുകളിലേക്കും പൈപ്പ് കണക്ഷൻ നൽകുന്ന തരത്തിലുള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. 56 കോളനിയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ അംഗം ടിന്‍റു സുഭാഷ് അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി ജോസ്, എംടി അർജുനൻ, ജയൻ ബാബു തുടങ്ങിയവർ സംസാരിച്ചു.