ഇടുക്കി: നെടുങ്കണ്ടം പട്ടം കോളനിയിൽ വേറിട്ട രീതിയിൽ നടത്തിയ നെൽകൃഷി പൂർണവിജയത്തിൽ. കുരുമുളക് തോട്ടത്തിനിടയിലാണ് ഇവിടെ നെൽകൃഷി നടത്തിയത്. നെടുങ്കണ്ടം കോമ്പയാർ താന്നിക്കൽ സുഖേശൻ പരമേശ്വരന്‍റെ പറമ്പിലെ കൃഷിയിടത്തിലാണ് പരീക്ഷണാർഥം ഇത്തവണ കൃഷിയിറക്കിയത്. കരനെൽ കൃഷിക്ക് വളരെ പ്രസിദ്ധമായിരുന്ന ഇവിടെ 30 വർഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കൃഷിയിറക്കിയത്. തോട്ടത്തിന് നടുവിലെ 25 സെന്‍ററിലാണ് പാലക്കാട് നിന്നെത്തിച്ച വിത്തെറിഞ്ഞത്. ആറു മാസത്തിനിപ്പുറം നൂറുമേനി വിളവാണ് കുരുമുളക് തോട്ടത്തിലെ കൃഷിയിൽ നിന്നും ലഭിച്ചത്.
കുരുമുളക് തോട്ടത്തിലെ നെല്‍കൃഷി വിജയം - paddy in pepper plantation
30 വർഷങ്ങൾക്ക് ശേഷം നെടുങ്കണ്ടം കോമ്പയാർ താന്നിക്കൽ സുഖേശൻ പരമേശ്വരന്‍റെ പറമ്പിലെ കൃഷിയിടത്തിലാണ് പരീക്ഷണാർഥം ഇത്തവണ കൃഷിയിറക്കിയത്.
വേറിട്ട രീതിയിൽ നെൽകൃഷി നടത്തി നെടുങ്കണ്ടം പട്ടം കോളനി
വെള്ളത്തിന്‍റെ ലഭ്യതക്കുറവുമൂലം സ്പ്രിംഗ്ളർ ഉപയോഗിച്ചായിരുന്നു ജലസേചനം നടത്തിയത്. നെൽകൃഷി പൂർണമായും മേൽനോട്ടം നടത്തി പരിപാലിച്ചത് വീട്ടിലെ അതിഥി തൊഴിലാളിയായ കൃഷ്ണ കുമാറാണ്.
Last Updated : Jan 7, 2021, 1:40 PM IST