കേരളം

kerala

By

Published : Sep 27, 2019, 3:46 AM IST

ETV Bharat / state

പാടശേഖരത്തിലെ പാഠങ്ങള്‍ പഠിച്ച് വിദ്യാര്‍ഥികള്‍

സർക്കാരിന്‍റെ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാടങ്ങളുമായി ബന്ധപ്പെട്ടുള്ള ആവാസ വ്യവസ്ഥ, മിത്രകീടങ്ങൾ, ശത്രുകീടങ്ങൾ, കളകൾ, വിവിധ ജലജീവികൾ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കി

പാടശേഖരത്തിലെ പാഠങ്ങള്‍ പഠിച്ച് വിദ്യാര്‍ഥികള്‍

ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി പാടശേഖരം സന്ദർശിച്ച് വിദ്യാര്‍ഥികള്‍. സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് സേനാപതി പാടശേഖരത്തിലെത്തി കൃഷി രീതികളും, കർഷകരുടെ അനുഭവങ്ങളും മനസ്സിലാക്കിയത്. നെല്ലിന്‍റെ ജന്മദിനമായി പഴമക്കാർ കരുതുന്ന കന്നിമാസത്തിലെ മകം നക്ഷത്രത്ത ദിവസമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പാടശേഖരത്തിലെ പാഠങ്ങള്‍ പഠിച്ച് വിദ്യാര്‍ഥികള്‍
സ്‌കൂളിലെ കർഷക ക്ലബ്ബും എൻ.എസ്.എസ് അംഗങ്ങളും സേനാപതി കൃഷി ഓഫീസിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാടത്തിറങ്ങിയ കുട്ടികൾ നെൽകൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി. പാടങ്ങളുമായി ബന്ധപ്പെട്ടുള്ള ആവാസ വ്യവസ്ഥ, മിത്രകീടങ്ങൾ, ശത്രുകീടങ്ങൾ, കളകൾ, വിവിധ ജലജീവികൾ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും നല്‍കി. പരിപാടിയുടെ അവസാനം വിദ്യാര്‍ഥികള്‍ നെൽകൃഷി സംരക്ഷണ പ്രതിജ്ഞയും എടുത്തു.

ABOUT THE AUTHOR

...view details