ഇടുക്കി:പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇടുക്കിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ പര്യടനം. ഉടുമ്പന്‍ചോല മണ്ഡലത്തിലെ രാജാക്കാട് മുതല്‍ നെടുങ്കണ്ടം വരെ അദ്ദേഹം റോഡ്ഷോയും നടത്തി.
ഇടുക്കിയിൽ ആവേശം വിതച്ച് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഉടുമ്പന്‍ചോല മണ്ഡലത്തിലെ രാജാക്കാട് മുതല്‍ നെടുങ്കണ്ടം വരെയായിരുന്നു റോഡ് ഷോ.
ഇടുക്കിയിൽ യുഡിഎഫിന് ആവേശം പകര്‍ന്ന് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ
ഇടുക്കിയിലെത്തിയ ചെന്നിത്തലയ്ക്ക് ആവേശ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ജില്ലയില്‍ ആദ്യമായിട്ടാണ് ചെന്നിത്തല റോഡ്‌ഷോയ്ക്കായി എത്തുന്നത്. മൂന്നാറിലെ യോഗത്തില്‍ പങ്കെടുത്ത ശേഷം രാജാക്കാട് നിന്നും തുറന്ന വാഹനത്തില്‍ അദ്ദേഹം പര്യടനം ആരംഭിക്കുകയായിരുന്നു.
ഉടുമ്പന്‍ചോലയില്‍ നിന്നും അഗസ്‌തി എംഎല്‍എ ആകുമെന്നും ഭീഷണികളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.