കേരളം

kerala

പ്രളയാനന്തര പുനർനിർമാണത്തിന് സഹായവുമായി ഡീപോൾ ഇന്‍റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ

സ്‌കൂളിനു സമീപത്തായി റോഡ്, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഒരേക്കർ ഭൂമിയാണ് സ്കൂൾ കൈമാറിയത്.

By

Published : Dec 3, 2019, 9:00 PM IST

Published : Dec 3, 2019, 9:00 PM IST

Updated : Dec 3, 2019, 10:43 PM IST

പ്രളയാനന്തര പുനർനിർമാണത്തിന് കൈത്താങ്ങായി  ഡീപോൾ ഇന്‍റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ one acer land exchanged for rebuild kerala
പ്രളയാനന്തര പുനർനിർമാണത്തിന് കൈത്താങ്ങായി ഡീപോൾ ഇന്‍റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ

ഇടുക്കി: പ്രളയാനന്തര പുനർനിർമാണത്തിന് കൈത്താങ്ങായി ഡീപോൾ ഇന്‍റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ. ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് വെക്കാന്‍ ഒരേക്കർ ഭൂമി സർക്കാരിനു കൈമാറിയാണ് സ്‌കൂൾ മാതൃകയായത്. ഭൂമി വിട്ടു നൽകികൊണ്ടുള്ള സമ്മതപത്രം ഡീപോൾ ഇന്‍റർനാഷണൽ സ്കൂൾ മാനേജർ ഫാ.ജോസ് ഐക്കരയിൽ നിന്ന് ജില്ലാ കലക്‌ടർ ഏറ്റുവാങ്ങി. സ്‌കൂളിന് സമീപത്തായി റോഡ്, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഒരേക്കർ ഭൂമിയാണ് സ്കൂൾ കൈമാറിയത്.

പ്രളയാനന്തര പുനർനിർമാണത്തിന് സഹായവുമായി ഡീപോൾ ഇന്‍റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ

ഈ ഭൂമി വീടില്ലാത്ത 20 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിക്കാൻ പ്രയോജനപ്പെടും. അടുത്ത പട്ടയമേളയിൽ തന്നെ അർഹരായ ഗുണഭോക്താക്കൾക്ക് ഭൂമി വിതരണം ചെയ്യുമെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു. പ്രളയത്തിൽ വീടും, സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിക്കുന്നതിനായി ഇതുൾപ്പെടെ ഏഴരയേക്കറോളം ഭൂമി ജില്ലയിൽ സുമനസുകൾ വിട്ടു നല്കിയിട്ടുണ്ട്. ഖത്തർ ആസ്ഥാനമായുള്ള റെഡാക്സെന്‍റ് സൊസൈറ്റി ജില്ലയിൽ 100 വീടുകൾ നിർമ്മിച്ചുനൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Last Updated : Dec 3, 2019, 10:43 PM IST

ABOUT THE AUTHOR

...view details