ഇടുക്കി: ഇടുക്കി നെടുംകണ്ടം തണ്ണിപാറയിൽ വയോധികനെ അയൽവാസി കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തണ്ണിപാറ ജാനകി മന്ദിരം രാമഭദ്രനാണ് (73) കൊല്ലപ്പെട്ടത്. പ്രതി ജോർജു കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടുക്കിയിൽ വൃദ്ധനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി - old man
ഇന്നലെ രാത്രിയിൽ ചീട്ടുകളിക്കിടെ മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.
ഇന്നലെ രാത്രി 8.30 ഓടെ ജോർജു കുട്ടിയുടെ വീട്ടിലായായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന രാമഭദ്രനും ജോർജു കുട്ടിയും രാത്രിയിൽ ചീട്ടു കളിക്കുന്നതും മദ്യപിക്കുന്നതും പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി ചീട്ടുകളിക്കിടെ മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ജോർജു കുട്ടി, രാമഭദ്രനെ കോടാലി കൊണ്ട് തലയ്ക്ക് അടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ ജോർജു കുട്ടി ആശുപത്രിയിൽ പോകുന്നതിനായി അനുജൻ്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രാത്രി പത്തു മണിയോടെ സ്ഥലത്തെത്തിയ കമ്പംമെട്ട് പൊലീസ് രാമഭദ്രനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.