ഇടുക്കി:മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉപജീവനത്തിനായി പുതുവഴി തേടുന്നു. ഓട്ടം നിലച്ച് വരുമാനം ഇല്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ വാഹനങ്ങള്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ഡ്രൈവര്‍മാര്‍.
സഞ്ചാരികളില്ല; പുതുവഴി തേടി ഇടുക്കിയിലെ ടാക്സി ഡ്രൈവര്‍മാര്‍ - ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍
വരുമാനം ഇല്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ വാഹനങ്ങള്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ഡ്രൈവര്‍മാര്‍.
മൂന്നാര്‍ ടൗണ്‍ മുതല്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ പഴയമൂന്നാര്‍ മൂലക്കട വരെയുള്ള ഭാഗങ്ങളില്‍ നിരവധി ഡ്രൈവര്‍മാരാണ് വാഹനങ്ങള്‍ വില്പനശാലകളാക്കി കൊവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യുവാന്‍ പരിശ്രമിക്കുന്നത്. ഏതു വിധത്തിലുള്ള ഉല്പന്നവും വിറ്റ് കുടുംബം പുലര്‍ത്താനുള്ള വഴികള്‍ തേടുന്ന ഡ്രൈവര്‍മാര്‍ ചെരുപ്പ്, വെളിച്ചെണ്ണ, തേങ്ങ, പച്ചക്കക്കറികള്‍ തുടങ്ങിയ വസ്തുക്കളാണ് വില്‍ക്കുന്നത്. ഇതല്ലാതെ മറ്റു വഴികളൊന്നും തങ്ങളുടെ മുന്നിലില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.