ഇടുക്കി: ആദിവാസി മേഖലയായ പ്ലാമലക്കുടിയില്‍ ആണ്‍കുട്ടികളും യുവാക്കളും രാത്രികാലത്ത് താമസിക്കുന്ന സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല. സത്രത്തിനായി വേണ്ടുന്ന കെട്ടിടമോ കട്ടിലുകളോ കിടക്കകളോ ഒന്നും ഇവര്‍ക്ക് ലഭ്യമായിട്ടില്ല. സമുദായ ആചാരപ്രകാരം ആണ്‍കുട്ടികളും യുവാക്കളും രാത്രികാലത്ത് സത്രങ്ങളില്‍ താമസിക്കുകയാണ് പതിവ്. മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആളുകളാണ് പ്ലാമലക്കുടിയില്‍ താമസിച്ച് പോരുന്നത്. ഈറ്റ കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഷെഡാണ് ഇവര്‍ സത്രമായി ഉപയോഗിച്ച് വരുന്നത്. സത്രത്തിനായി വേണ്ടുന്ന കെട്ടിടവും കട്ടിലുകളും കിടക്കകളും ഇവിടെ പ്രാപ്യമാക്കേണ്ടതുണ്ട്.
പ്ലാമലക്കുടിയിലെ സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല
മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികളും യുവാക്കളുമാണ് രാത്രികാലങ്ങളിൽ സത്രത്തിൽ കഴിയുന്നത്.
പ്ലാമലക്കുടിയിലെ സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല
15ഓളം ആളുകള്‍ രാത്രിയില്‍ അന്തിയുറങ്ങാന്‍ സത്രത്തിലുണ്ടാകുമെന്ന് ഇവർ പറയുന്നു. മറ്റ് കോളനികളില്‍ നിന്ന് ആരെങ്കിലുമെത്തിയാല്‍ താമസ സൗകര്യം നല്‍കുന്നതും ഈ സത്രത്തിലാണ്. ഇരിക്കാന്‍ കസേരകളും വൈദ്യുതി ബന്ധവും സത്രത്തില്‍ ഒരുക്കേണ്ടതായുണ്ട്. കോളനിയിലെ പൊതുഇടമെന്ന നിലയില്‍ സര്‍ക്കാരിന്‍റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇടപെടലിലൂടെ സത്രത്തിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Last Updated : Oct 19, 2020, 4:01 PM IST