കേരളം

kerala

ETV Bharat / state

അടിമാലിക്കാര്‍ക്ക് വേണ്ടി ഒരു മനോഹര ഗാനം - സംഗീത ആല്‍ബം

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് ആലപിച്ച ഞാന്‍ ഓട്ടോക്കാരന്‍ എന്ന സംഗീത ആല്‍ബത്തിന്‍റെ സപ്ലിമെന്‍റ് പ്രകാശനം അടിമാലിയില്‍ നടന്നു.

njan autokkaran album song  അടിമാലി  ഞാന്‍ ഓട്ടോക്കാരന്‍  സംഗീത ആല്‍ബം  ജാസി ഗിഫ്റ്റ്
അടിമാലിക്കാര്‍ക്ക് വേണ്ടി ഒരു മനോഹര ഗാനം

By

Published : Mar 13, 2021, 2:01 AM IST

ഇടുക്കി: അടിമാലിക്കാര്‍ക്ക് വേണ്ടി ഒരു മനോഹര ഗാനം റിലീസിന് ഒരുങ്ങുന്നു. സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് ആലപിച്ച ഞാന്‍ ഓട്ടോക്കാരന്‍ എന്ന സംഗീത ആല്‍ബത്തിന്‍റെ സപ്ലിമെന്‍റ് പ്രകാശനം അടിമാലിയില്‍ നടന്നു. അടിമാലിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതമാണ് ആൽബത്തിന്‍റെ ഇതിവൃത്തം.

അടിമാലിയുടെ പ്രകൃതി മനോഹാരിതയിൽ ഒരുക്കിയിരിക്കുന്ന ആൽബം പതിനാലാം തിയതി ഞായറാഴ്ച രാത്രി ഏഴ് മണിക്ക് റിലീസ് ചെയ്യും.‌ ആൽബത്തിന്‍റെ സപ്ലിമെന്‍റ് പ്രകാശനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എ ഏലിയാസ് വനിതാ ഓട്ടോറിക്ഷ തൊഴിലാളിയായ സരിത എൽദോസിന് കൈമാറിക്കൊണ്ട് നിർവഹിച്ചു. നിരവധി ഓട്ടോ തൊഴിലാളികൾ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details