കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ - അസ്വാഭാവിക മരണത്തിന് കേസെടുത്തു

യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഭർത്താവിന്‍റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ്

NEWLY MARRIED BRIDE FOUND DEAD  BRIDE FOUND DEAD IN HUSBANDS HOUSE  IDUKKI NEWLY MARRIED BRIDE FOUND DEAD  നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ  നവവധു ഭർതൃവീട്ടിൽ മരിച്ചു  തൂങ്ങിമരിച്ച നിലയിൽ  അസ്വാഭാവിക മരണത്തിന് കേസെടുത്തു  അസ്വാഭാവിക മരണം
നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

By

Published : Oct 13, 2022, 4:06 PM IST

ഇടുക്കി : നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ സാബുവിന്‍റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി ഒൻപതിനാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല മണ്ഡപത്തിൽ ഡോ. ജോർജ്-ഐബി ദമ്പതികളുടെ മകളാണ് അനുഷ. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്‍റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു.

അനുഷ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഭർത്താവിന്‍റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡിവൈ.എസ്.പി മധു ആർ ബാബുവിനാണ് അന്വേഷണ ചുമതല.

ABOUT THE AUTHOR

...view details